---
title: "കേളകം-അടയ്ക്കാത്തോട് മെക്കാഡം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നു; പരിഹാരമില്ലാതെ അധികൃതർ"
english_title: "Kelakam Adakkathode Macadam Road Damaged Due To Drinking Water Pipe Burst Locals Complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381433/kelakam-adakkathode-macadam-road-damaged-water-pipe-burst-06092026`"
published_at: "2026-09-07T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e2fd3875e3_1000276453.jpg"
keywords: ["Kelak", "Adakkathodu"]
---

# കേളകം-അടയ്ക്കാത്തോട് മെക്കാഡം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നു; പരിഹാരമില്ലാതെ അധികൃതർ

> **Lead Summary:** **കേളകം**: ലക്ഷങ്ങൾ മുടക്കി നവീകരിച്ച കേളകം-അടയ്ക്കാത്തോട് മെക്കാഡം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നു. ജലചോർച്ച രൂക്ഷമായിട്ടും പരിഹാരമുണ്ടായില്ല. റോഡിന്റെ നടുവിലൂടെ കുടിവെള്ളം ഒഴുകി പാഴായിട്ടും ചോർച്ച പരിഹരിക്കാനോ റോഡ് അറ്റകുറ്റപ്പണി നടത്താനോ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

## Article Content

**കേളകം**: ലക്ഷങ്ങൾ മുടക്കി നവീകരിച്ച കേളകം-അടയ്ക്കാത്തോട് മെക്കാഡം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നു. ജലചോർച്ച രൂക്ഷമായിട്ടും പരിഹാരമുണ്ടായില്ല. റോഡിന്റെ നടുവിലൂടെ കുടിവെള്ളം ഒഴുകി പാഴായിട്ടും ചോർച്ച പരിഹരിക്കാനോ റോഡ് അറ്റകുറ്റപ്പണി നടത്താനോ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് വാഹനയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തുടർച്ചയായ ജലചോർച്ച റോഡിന്റെ ഉപരിതലത്തിന് കൂടുതൽ നാശം വരുത്തുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

റോഡ് തകർന്ന ഭാഗം പുനർനിർമിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും പൈപ്പ് അറ്റകുറ്റപ്പണിക്കായി ജല അതോറിറ്റിയും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച റോഡ് അധികൃതരുടെ അനാസ്ഥ മൂലം വീണ്ടും തകരുന്ന സാഹചര്യം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുടിവെള്ളം പാഴാകുന്നത് തടയുന്നതിനും റോഡിന്റെ തകർച്ച പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381433/kelakam-adakkathode-macadam-road-damaged-water-pipe-burst-06092026`)